മലപ്പുറം: മഅദിൻ അക്കാദമി സ്വലാത്ത് നഗറിൽ ജീലാനി അനുസ്‌മരണ ആത്മീയ സമ്മേളനം സംഘടിപ്പിച്ചു. ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. മഅദിൻ കുവൈത്ത് പ്രസിഡന്റ് ഹബീബ് കോയ തങ്ങൾ പൊന്മുണ്ടം പ്രാർഥന നടത്തി. ഉള്ളാൾ തങ്ങൾ ആണ്ടുനേർച്ചയും സംഘടിപ്പിച്ചു.
സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ബാകിർ ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്റാഹീം ബാഖവി, സിറാജുദ്ദീൻ അഹ്സനി കൊല്ലം, അബ്ദുസ്സലാം മുസ്‌ലിയാർ കൊല്ലം, അബൂബക്കർ സഖാഫി കുട്ടശ്ശേരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ തുടങ്ങിയവർ സംബന്ധിച്ചു.