ജലം ജീവിതം പദ്ധതി: ജലദുരുപയോഗത്തിനെതിരെ പുതുതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ അമൃത് മിഷൻ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജലം ജീവിതം പദ്ധതി വേങ്ങര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. ബാവ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഹബീബ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷൗക്കത്തലി, ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ്, അധ്യാപകരായ ഇസ്മായിൽ, ഷാഹുൽ ഹമീദ്, ജൈനിഷ്, അരുണ എൻ എസ് എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
ഹൈസ്കൂൾ വിഭാഗത്തിൽ തൃക്കുളം ഗവ: ഹൈസ്കൂളിലും വേങ്ങര ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയർമാർ ബോധവത്കരണ പരിപാടി നടത്തി.
ഹെഡ്മിസ്ട്രസ്സ് ബീനാ റാണി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജാഫർ കുന്നത്തേരി മുഖ്യാതിഥിയായി പങ്കെടുത്തു
രണ്ട് സ്കൂളുകളിലും നാടക അവതരണം, ക്യാമ്പസ് ക്യാൻവാസ് , മെസ്സേജ് മിറർ സ്ഥാപിക്കൽ ,കുട്ടികൾക്ക് സമ്മാനവിതരണം എന്നിവയും സംഘടിപ്പിച്ചു.പദ്ധതിയുടെ ഭാഗമായി ജല പരിശോധനയും സംഘടിപ്പിച്ചു.