മാറാക്കര എ.യു.പി.സ്കൂളിൽ ലോക ഉർദു ദിനാഘോഷം പ്രൗഢമായി

മാറാക്കര : ലോക ഉർദു ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി.സ്കൂളിൽ ഗസൽ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉർദു ദിനാഘോഷം പ്രൗഢമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി.കുഞ്ഞിമുഹമ്മദ് പരിപാടികളുടെ  ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടിഎ.പ്രസിഡണ്ട് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷംല ബഷീർ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക ടി.വൃന്ദ,കെ.എസ്. സരസ്വതി,കെ.ബേബി പത്‌മജ,പി.പി.മുജീബ് റഹ്‌മാൻ, ചിത്ര.ജെ.എച്ച്, സി.എം.നാരായണൻ സംസാരിച്ചു. കുട്ടികളുടെ ജാഥ, കവിതാ പാരായണം, വായന,കയ്യെഴുത്ത്, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, രക്ഷിതാക്കൾക്കും കുട്ടികൾക്കും  ക്വിസ്  തുടങ്ങി വിവിധ മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}