വേങ്ങര: വേങ്ങര ജി വി എച്ച് എസ് സ്‌കൂളിൽ ലോക ഉറുദു ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാ പരിപാടികളും സാഹിത്യോത്സവവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ജെസ്സി ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ലിൻസി ടീച്ചർ സ്വാഗതം പറഞ്ഞു. മനോഹരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് അബ്ദുൾ മജീദ്, ലീന ടീച്ചർ, ഖൈറുന്നിസ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
വേങ്ങര ജി വി എച്ച് എസ് എസിൽ ലോക ഉറുദു ദിനം ആഘോഷിച്ചു
admin