വേങ്ങര: പലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനെതിരേ സി.പി.എം. വേങ്ങര ലോക്കൽകമ്മറ്റി വേങ്ങര അങ്ങാടിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി വി. ശിവദാസ് ഉദ്ഘാടനംചെയ്തു. പി. പത്മനാഭൻ അധ്യക്ഷനായി.
കെ.പി. സുബ്രഹ്മണ്യൻ, കെ.വി. ഗോപിനാഥ്, പി. മുസ്തഫ, സി. ഷക്കീല, കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.