വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്‌സ് വിഭാഗം, സംരംഭകത്വ ക്ലബ്, ഐ. ഇ. ഡി. സി, എൻ എസ് എസ് യൂണിറ്റ്, എൻ സി സി, ഭൂമിത്ര സേന, ഡി ഐ സി ഊരകം പഞ്ചായത്ത് സി ഡി എസ് എന്നിവ സംയുക്തമായി കുടുംബശ്രീ അംഗങ്ങൾക്ക് ഏക ദിന ശിൽപ്പശാല സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ സി. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സിതാര, യാസ്മിന് അരിമ്പ്ര എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഊരകം പഞ്ചായത്ത് വൈസ് പ്രേസിഡന്റ് മൈമൂനത്ത്, പഞ്ചായത്ത് അംഗങ്ങളായ സമീറ, സജിനി, സാബു കെ രസ്തം, പ്രോഗ്രാം ഓഫീസർ ഫൈസൽ ടി, റാഷിദ ഫർസത് എന്നിവർ സംസാരിച്ചു