വേങ്ങര: തൊഴിലുറപ്പ് പദ്ധതി തകർക്കാനും പരിമിതപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക,
ബജറ്റ് തുക വർദ്ധിപ്പിക്കുക,
കൂലി കുടിശ്ശിക തീർത്ത് നൽകുക, ലേബർ ബഡ്ജറ്റിലെ തൊഴിൽ ദിനം വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കുക, കാർഷിക മേഖലയെയും, ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക
എന്നീ ആവശ്യങ്ങളുന്നയിച്ച് കണ്ണമംഗലം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തോട്ടശ്ശേരി അറ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ ജോ: സെക്രട്ടറി ഇ വാസു ഉദ്ഘാടനം ചെയ്തു.
വി തങ്ക അധ്യക്ഷത വഹിച്ചു
ടി ജാനകി, പി സുബഹ്മണ്യൻ, ഗൗരി എന്നിവർ സംസാരിച്ചു.