വേങ്ങര: എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ പ്രഭാഷണം നാളെ (വെള്ളി) വേങ്ങരയിൽ നടക്കും. ഊരകം കരിമ്പിലി ബദർ മസ്ജിദിൽ രാവിലെ സുബ്ഹി നിസ്കാര ശേഷം നടക്കുന്ന ബദർ മൗലിദ് മജ്ലിസിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.
മുംബൈയിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് അദ്ദേഹം പ്രഭാഷണം നടത്തുക. ബദർ മൗലിദ് മജ്ലിസിന് സയ്യിദ് ശിഹാബുദീൻ ബുഖാരി നേതൃത്വം നൽകും.