കുന്നുംപുറം: മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് തല കൺവെൻഷൻ കുന്നുംപുറം ടൗൺ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ കൂരിയാട് അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ ഹംസ തെങ്ങിലാൻ, പി കെ സിദ്ധീഖ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ഭാരവാഹികളായി റാബിയ, സജ്ന അൻവർ, കനകലത, മിസ്രിയ്യ വെട്ടം, വിബിന അഖിലേഷ്, ബേബി, എന്നിവർ സംസാരിച്ചു. മറ്റു ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു.
നവമ്പർ 29 ന് എറണാകുളത്ത് രാഹുൽ ഗാന്ധി സംബന്ധിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരുമാനിച്ചു.
പരിപാടിയിൽ ഉദ്ത്സാഹ് കൂപ്പൺ വിതരണോൽഘാടനവും നടത്തി. ഹസീന തെയ്യിൽ സ്വാഗതവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജ പുനത്തിൽ നന്ദിയും പറഞ്ഞു.