യുവോത്സവം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെന്റിൽ ഒതുക്കുങ്ങൽ പഞ്ചായത്ത് കണ്ണമംഗലത്തെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.

ഉദ്‌ഘാടന പരിപാടിയിൽ റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. പുള്ളാട്ട് ശംഷു, നൗഫൽ മമ്പീതി, റസാഖ് വി കെ, ഹനീഫ, ശംഷു എ ആർ നഗർ, മുനീർ വിലാശ്ശേരി, നിസാർ, അദ്നാൻ എന്നിവർ സംസാരിച്ചു. എ കെ നാസർ മത്സരങ്ങൾ നിയന്ത്രിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}