കണ്ണമംഗലം: ചേറൂർ റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമത്സരത്തിൽ മുതുവിൽകുണ്ട് അൽ മദ്റസത്തുൽ മുഹമ്മദിയ്യ ഓവറോൾ ചാമ്പ്യന്മാരായി. പടപ്പറമ്പ് നുസ്രത്തു സ്വിബിയാൻ മദ്റസ ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പും മുഅല്ലിം വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി. വി.കെ മാട് ദാറുൽ ഉലൂം മദ്രസ സെക്കന്റ് റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.
19 മദ്റസകളിൽ നിന്ന് 84 മത്സര ഇനങ്ങളിലായി 800ൽ പരം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. പടപ്പറമ്പ് മദ്റസയിൽ നിന്ന് സർഗ്ഗപ്രതിഭകളായി ഹാഫിസ് മുഹമ്മദ്, മുഹമ്മദ് ഹനൂൻ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.
കാശ്മീർ അൻസാറുൽ ഉലൂം മദ്റസയിൽ നടന്ന പരിപാടിയിൽ റെയിഞ്ച് പ്രസിഡണ്ട് ഇസ്മായിൽ ഫൈസി കിടങ്ങയം റെയ്ഞ്ച് സെക്രട്ടറി സ്വാദിഖ് ഹുദവി മുസാബഖ കൺവീനർമാരായ ഫർഹാൻ ഹുദവി ഉസ്മാൻ ഹുദവി എന്നവർ നേതൃത്വം കൊടുത്തു.