മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി നിര്യാതനായി

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ മെമ്പറും പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി നിര്യാതനായി. 77 വയസായിരുന്നു. അസുഖ ബാധിതനായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു.  രാത്രി 11.30ഓടെയായിരുന്നു അന്ത്യം. 

മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ പിതാവാണ്. മുൻ ചന്ദ്രിക മലപ്പുറം ജില്ല ബ്യൂറോ ചീഫ്, 
മുൻമന്ത്രി എം കെ മുനീറിന്റെ പി.എ, എഗ് വ സ്ഥാപക ജില്ലാ സെക്രട്ടറി, പ്രവാസി ലീഗ് പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ട്, കെഎംസിസി ജിദ്ദ സെൻട്രൽ  കമ്മിറ്റി വൈസ് പ്രസിഡണ്ട്, 
സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി, മലപ്പുറം പ്രെസ്സ് ക്ലബ്‌ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ മങ്കട എംഎൽഎ മണ്ണിശ്ശേരി മുഹമ്മദ് ഹാജി സഹോദര പുത്രനാണ്.

ഭാര്യ: പി.പി മറിയക്കുട്ടി. 
മറ്റു മക്കൾ : മുഹമ്മദ് നൗഫൽ, മുഹമ്മദ് നജ്മൽ.  
ഖബറടക്കം ഇന്ന് 3 മണിക്ക് പട്ടർക്കടവ് ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}