പ്രവാചക ക്വിസ് മത്സരവും ഫലസ്തീൻ ഐക്യദാർഢ്യവും നടത്തി

വേങ്ങര: വെളിച്ചമാണ് തിരുദൂതർ എന്ന ക്യാമ്പയിനിൻ്റെ ഭാഗമായി ഐഡിയലിൽ വെച്ച് വേങ്ങര ഏരിയ മലർവാടി ബാലസംഘം ഏരിയ തല ക്വിസ് മത്സരവും ഫലസ്തീൻ ഐക്യദാർഢ്യവും ഒത്തുചേരൽ എന്ന പേരിൽ സംഘടിപ്പിച്ചു.
ഏരിയകോഡിനേറ്റർ പി.പി അബ്ദു റഹ്മാൻ അധ്യക്ഷനായ സംഗമത്തിൽ , ഏ.ആർ നഗർ ഏരിയ  മലർവാടി കോഡിനേറ്റർ ശറഫുദ്ധീൻ കെ.പി കുട്ടികളോട് സംവദിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
വനിത ഏരിയ കോഡിനേറ്റർ ശാക്കിറ, യൂണിറ്റ് കോഡിനേറ്റർമാരായ നാജിയ, സഫീന, ജസീല, റഹീന എന്നിവർ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സര വിജയികൾക്ക് ജമാഅത്തെ ഇസ് ലാമി ഏരിയ സെക്രട്ടറി സുലൈമാൻ മാസ്റ്റർ, ഏരിയ കൺവീനർവഹീദ, ഡോക്ടർ യാസീൻ ഇസ്ഹാഖ്, MP അലവി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
വിജയികൾ

UP - തലം

1st_ Mehreen.K (Salamath Nagar)

2nd_ Nadha Majeed Ap (Salamath Nagar)

3rd_ Hanin.PV (Gandhikkunnu)

LP - തലം

1st. Azli Zayan (Kuttoor)

2nd. Hessa Maleeha (Kuttoor)

3rd. Abdul Hadhi (Salamath Nagar)


ശേഷം ഫലസ്തീൻ ഐക്യദാർഢ്യം നടന്നു.
ഡോ. യാസീൻ ഇസ്ഹാഖ്, മുനീർ.ഏ.പി, പി.പി.അബ്ദുറഹ്മാൻ, സി.സൈതലവി, എം പി അലവി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}