വേങ്ങര: ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങര പഞ്ചായത്ത് പരിതിയിലുള്ള കൃഷി ശ്രീ കാർഷിക സേവന കേന്ദ്രത്തിലെ സർവീസ് പ്രൊവൈഡർമാർക്ക് കാർഷിക യാന്ത്രോപകരങ്ങളുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു. വേങ്ങര പഞ്ചായത്തിലെ 21ാം വാർഡ് പാങ്ങാട്ട് കുണ്ടിൽ വെച്ചുനടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷതവഹിച്ചു.
കൃഷി ഓഫീസർ ടി പി അൻസീറ പരിപാടിയിൽ സ്വാഗതം പറഞ്ഞു. എ ഡി എ ഗിരിജ, മെമ്പർമാരായ എൻ ടി മൈമൂന, റഫീഖ്, കാദർ, എ കെ നഫീസ എന്നിവരും മറ്റു ഉദ്യോഗസ്തരും പരിപാടിക്ക് ആശംസ നേർന്നു. അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചടങ്ങിൽ വെച്ചു നടന്നു. ATMA പദ്ധതിയുമായി സംയോജിപ്പിച്ചിട്ടാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്. പുല്ല് വെട്ട് യന്ത്രത്തിന്റെയും തെങ്ങ് കയറ്റ യന്ത്രത്തിന്റെയും തെങ്ങ് തടംതുറക്കുന്ന യന്ത്രത്തിന്റെയും പ്രായോഗിക പരിശീലനം KAMCO യുടെ സഹായത്തോടെയണ് നടന്നത്. പരിപാടിയിൽ ക്കൃഷിശ്രീ ഗ്രൂപ്പ് സെക്രട്ടറി സെമീല നന്ദി പറഞ്ഞു.