ജിഎച്ച്എസ് കുറുകയിൽ വിജയോത്സവം കലാവിരുന്ന് സംഘടിപ്പിച്ചു

വേങ്ങര: സമാനതകളില്ലാത്ത വിജയത്തിന്റെ പാതയിലാണ്  ജിഎച്ച്എസ് കുറുക. അക്കാദമിക രംഗത്തും കലാ-കായിക- ശാസ്ത്ര- ഗണിത-ശാസ്ത്ര- ഐടി-പ്രവൃത്തി പരിചയമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ചിട്ടുള്ളത്. ഈ നേട്ടങ്ങൾക്കെല്ലാം കാരണക്കാരായ കുറുകയുടെ കുട്ടികളെ ആദരിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമായി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വിജയോത്സവം എന്ന പേരിൽ കലാവിരുന്ന് സ്കൂളിൽ  സംഘടിപ്പിക്കപ്പെട്ടു.

ഘോഷയാത്രയോടു കൂടി ആരംഭിച്ച പരിപാടി വേങ്ങര നിയോജകമണ്ഡലം എം എൽ എ പി കെ കുഞ്ഞാലികുട്ടി സാഹിബ്‌ ഉദ്ഘാടനം  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ, സാംസ്കാരിക പൊതുരംഗത്തെ പ്രമുഖർ ഘോഷയാത്ര അണിചേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}