നവകേരള സദസ്സിന് മുന്നിൽ പ്രതീക്ഷയോടെ.. വേങ്ങരയിലെ ഗതാഗത കുരുക്കഴിക്കണം, ബൈപാസ് റോഡ് നടപടിഅനിശ്ചിതത്വത്തിൽ

വേങ്ങര: നാടുകാണി പരപ്പനങ്ങാടി സംസ്ഥാന പാതയിലെ പ്രധാന നഗരങ്ങളിലൊന്നായ
വേങ്ങരയിലെ ഗതാഗതക്കുരുക്കിന് പരിഹാരംനീളുന്നു. ഊരകം കരിമ്പിലിയിൽ നിന്ന്തുടങ്ങി കൂരിയാട് ചേരുന്ന വേങ്ങര ബൈപാസ് റോഡിനായുള്ള നടപടി എട്ടു വർഷം മുമ്പ് ആരംഭിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അപ്രായോഗികത കാരണം പദ്ധതി അനിശ്ചിതത്വത്തിലായി.

കരിമ്പിലിയിൽ നിന്ന് തുടങ്ങി കൊളപ്പുറത്ത് അവസാനിക്കുന്ന ബൈപാസിന്റെ പ്രാഥമികചെലവിനായി 2018-2019 ബജറ്റിൽ 60 കോടി വകയിരുത്തിയിരുന്നെങ്കിലും പിന്നീട് പാതി വഴിയിൽ ഉപേക്ഷിച്ചു. ബൈപാസിനായി സർവേയടക്കമുള്ള നടപടി പൂർത്തിയാക്കിയ ശേഷമാണ് പദ്ധതി ഉപേക്ഷിച്ചത്. 

പിന്നീട് ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണിൽ മേൽപാലം നിർമിക്കാനുള്ള പദ്ധതി കൊണ്ടുവന്നു.
ഇതിനായി മണ്ണ് പരിശോധന ഉൾപ്പെടെ പ്രാരംഭ നടപടി നടന്നിട്ടുണ്ട്. എന്നാൽ, തുടർനടപടി കടലാസിൽ ഒതുങ്ങുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}