എ എം എൽ പി എസ് കുറ്റൂരിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം

പാക്കടപ്പുറായ: എ എം എൽ പി എസ് വേങ്ങര കുറ്റൂരിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ശതാരവം 2024 എന്ന പേരിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു വരികയാണ്. അതിലൊന്നായ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം അതിവിപുലമായി ആഘോഷിച്ചു.
1950 മുതൽ 2023 വരെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളും അതേ കാലഘട്ടങ്ങളിൽ പഠിപ്പിച്ചിരുന്ന പൂർവ്വ അധ്യാപകരും സ്കൂളിൽ ഒത്തുകൂടി. 

നൂറാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ അസ്സൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി കൺവീനർ ഹമീദ് സ്വാഗതവും മാപ്പിളപ്പാട്ട് ഗാനരചയിതാവും വാഗ്മിയുമായ ബാപ്പു വെള്ളിപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ റുബീന അബ്ബാസ്, സ്കൂളിലെ പ്രധാന അധ്യാപകൻ പ്രശോഭ് പി എൻ , പൂർവ്വവിദ്യാർഥി പ്രതിനിധി ഇബ്രാഹിംകുട്ടി മാസ്റ്റർ, മാനേജർ അബൂബക്കർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് സുഭാഷ് യു പി ,പൂർവ്വ വിദ്യാർഥി സംഘാടകസമിതി കോഡിനേറ്റർ അസ്ബുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വേദിയിൽ ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ്  ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോങ് ജംപിൽ ഗോൾഡ് മെഡൽ നേടിയ കെ മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ചേർന്ന പൂർവ്വ അധ്യാപകരായ മാധവിക്കുട്ടി ടീച്ചർ,വാസു മാസ്റ്റർ , രായിൻകുട്ടി മാസ്റ്റർ , ജോൺ മാസ്റ്റർ ,അമ്മിണിക്കുട്ടി ടീച്ചർ , സരോജിനി ടീച്ചർ , അസ്സൻ മാസ്റ്റർ, ശശികല ടീച്ചർ, ലക്ഷമി ടീച്ചർ, ഏലമ്മ ടീച്ചർ ,ഹമീദ് മാസ്റ്റർ, അബൂട്ടി മാസ്റ്റർ, തമ്പാൻ മാസ്റ്റർ, ലീല ടീച്ചർ, ജയ ടീച്ചർ, ശരീഫ് മാസ്റ്റർ, ആബിദ് മാസ്റ്റർ
എന്നീ പൂർവ്വ അധ്യാപകരെ ആദരിച്ചു. ആദരിക്കപ്പെട്ട പൂർവാധ്യാപകരുടെ മറുമൊഴിയിൽ പൂർവ്വ വിദ്യാർത്ഥികൾ ആനന്ദ കണ്ണീരൊഴുക്കി.പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി ജോയിന്റ് കൺവീനർ പ്രസാദ് നന്ദി അർപ്പിച്ചു. തുടർന്ന് പൂർവവിദ്യാർഥിയായ സൽമാൻ ഫാരിസിന്റെ
നേതൃത്വത്തിൽ ഗാന വിരുന്ന് ഒരുക്കി. 2024ഫെബ്രുവരി 10 , 11 തിയതികളിൽ നടക്കുന്ന നൂറാം വാർഷിക ആഘോഷസമാപന സമ്മേളനത്തിൽ ഒത്തുകൂടാമെന്ന പ്രതീക്ഷയോടെ പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽനിന്ന് പടിയിറങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}