ചാറ്റുകള്‍ക്കിടയില്‍ പരസ്യം നല്‍കാനൊരുങ്ങി വാട്‌സാപ്പ്. ആപ്പിന്റെ ചാറ്റ് വിന്‍ഡോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാട്‌സ്ആപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ പരസ്യങ്ങള്‍ വന്നേക്കുമെന്ന സൂചനയാണ് കാത്കാര്‍ട്ട് നല്‍കുന്നത്. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. പ്രധാന ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കാണിച്ചേക്കാം. അത് ചിലപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാം. എക്കാലത്തും പ്ലാറ്റ് ഫോം പരസ്യരഹിതമാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാട്‌സാപ്പിൽ ഇനി പരസ്യവും കാണേണ്ടിവരും; സൂചന നല്‍കി അധികൃതർ
admin
Tags
Malappuram