വേങ്ങര: പറപ്പൂര് തെക്കെകുളമ്പ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം ഇന്ന് (ഞായറാഴ്ച) നടക്കും. പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വഴികാട്ടിയായിരുന്ന മര്‍ഹൂം പൂവ്വത്തൂര്‍ മുഹമ്മദ് മുസ്ലിയാരുടെ പേരിലാണ് സാന്ത്വന കേന്ദ്രം യാഥാര്‍ത്യമാക്കിയത്. അഞ്ച് സെന്റ് ഭൂമി വിലക്കെടുത്ത് 60ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
അവശരും നിര്‍ദ്ധരരുമായ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതികള്‍ സാന്ത്വന കേന്ദ്രം വിഭാവന ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറരക്ക് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനം ഹജ്ജ് , വഖഫ് ,കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രസംഗം നടത്തും.