വേങ്ങര ജവഹർ നവോദയ വിദ്യാലയത്തിൽ മാതൃഭൂമി പുസ്തകോത്സവം

മലപ്പുറം: വേങ്ങര ജവഹർ നവോദയ വിദ്യാലയത്തിൽ മാതൃഭൂമി പുസ്തകോത്സവം തുടങ്ങി. മാതൃഭൂമി മിന്നാമിന്നി സീരീസ് ഉൾപ്പെടെ മലയാളം, ഇംഗ്ലീഷ് ബാലസാഹിത്യ പുസ്തകങ്ങളുടെയും മറ്റു വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളുടെയും വൈവിധ്യമാർന്ന ശേഖരമാണ് പുസ്തകോത്സവത്തിൽ ഒരുക്കിയിരിക്കുന്നത്.

പ്രിൻസിപ്പൽ കെ. ശ്രീലേഖ പുസ്തകോത്സവം ഉദ്ഘാടനംചെയ്തു. വൈസ് പ്രിൻസിപ്പൽ സൂസി സ്റ്റാലിൻ, പി.വി. ദാമോദരൻ, ലൈബ്രേറിയൻ ഇ. എസ്. വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}