"ദീപ്തി " - ബ്രെയിൽ സാക്ഷരതാ പദ്ധതി സംഘാടക സമിതി യോഗം ചേർന്നു

വേങ്ങര: കേരള സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന "ദീപ്തി" ബ്രെയിൽ സാക്ഷരതാ പദ്ധതി വേങ്ങര ബ്ലോക്ക്‌ സംഘാടക സമിതി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു.
     
"ദീപ്തി" ബ്രെയിൽ സാക്ഷരതാ പദ്ധതി വിജയിപ്പിക്കുവാൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ചെയർ പേഴ്സൺ ആയി സംഘാടക സമിതി രൂപീകരിച്ചു.
     
പഠിതാക്കളെ കണ്ടെത്താൻ ICDS, ആശ വർക്കർമാർ, മെമ്പർമാരുടെയും സഹകരണത്തോടെ വിവര ശേഖരണം നടത്തും. പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകൾ സജ്ജീകരിക്കും.
        
ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ , കണ്ണമംഗലം പ്രസിഡന്റ്‌ യു എം ഹംസ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സുഹിജാബി, സഫിയ കെ, അംഗങ്ങളായ പറങ്ങോടത്ത് അബ്ദുൽ അസീസ് ,പി കെ റഷീദ്, സക്കീന പി, രാധരമേശ്‌, എ പി അബ്ദുൽ അസീസ്, സാക്ഷരത സമിതി അംഗകളായ ഇ കെ സുബൈർ മാസ്റ്റർ, അലി ടി ബ്ലോക്ക് ബി ഡി ഒ ഉണ്ണികൃഷ്ണൻ, ജി ഇ ഒ ഷിബു, പരിവാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി എം പ്രഭാകരൻ, എന്നിവർ പ്രസംഗിച്ചു.നോഡൽ പ്രേരക്. പി ആബിദ സ്വാഗതവും പ്രേരക് ദേവി. വി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}