വേങ്ങര: തറയിട്ടാൽ കിംഗ്സ് ബാഡ്മിന്റൺ അക്കാദമിയിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെൻറിൽ ചെമ്മാടിന്റെ ഉമ്മർ & സതീഷ് സഖ്യം ജേതാക്കളായി. ഫൈനലിൽ വേങ്ങരയുടെ നൗഷാദിനെയും നാസർ പനക്കലിനെയുമാണ് പരാജയപ്പെടുത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ടീമുകൾ പങ്കെടുത്തു. വേങ്ങര ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ സുബൈർ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. എ.കെ നാസർ മത്സരം നിയന്ത്രിച്ചു.
അസീസ്, മുസ്തഫ കൈതക്കോടൻ, എ.കെ മുജീബ്, ബിനോയ്, മൂസ്സ പനക്കൽ, സനീഷ്, ജൗഹർ എന്നിവർ നേതൃത്വം നൽകി.