വേങ്ങര: ഡിസംബർ 1 മുതൽ 20 വരെ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചാരണാർത്ഥം പരപ്പിൽ പാറ യൂണിറ്റ് എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച 'ആവേശപ്പന്ത്' സൗഹൃദ ഫുട്ബോൾ മത്സരം ആവേശകരമായി. പുതുപ്പറമ്പ് അബ്രജ് ടർഫിൽ വെച്ച് നടന്ന മത്സരത്തിൽ 'ടീം ലെജൻഡ്‌സ്' ചാമ്പ്യൻമാരായി.
ടീം ഡ്രാഗോസ് റണ്ണേഴ്സ് ജേതാക്കളായി.
പരപ്പിൽ പാറയിലെ ഭാവി ഫുട്ബാൾ പ്രതിഭകൾ ഡ്രാഗോസ്, ഡെയിഞ്ചേർസ്, വൈപേർസ് എന്നീ ടീമുകളിലായി അണി നിരന്നാണ് പോരാടിയത്.
ഷാർജ കെ. എം. സി. സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിച്ചു. വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹരിത ഹസ്തം കെ. എം. സി. സി നേതാക്കളായ അലവി ഇ.കെ.സി, ഹകീം ചെമ്പൻ, മുസ്ലിം ലീഗ് പതിനാറാം വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ചെള്ളി അവറാൻ കുട്ടി, സെക്രട്ടറി സകീർ നടക്കൽ,യൂത്ത് ലീഗ് യൂണിറ്റ് ട്രഷറർ ജഹീർ ഇ.കെ, പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ഷറഫു എ. കെ, വൈസ് പ്രസിഡന്റ് മൊയ്‌ദീൻ ഷാ, സഹീർ അബ്ബാസ് നടക്കൽ, ഹൈദർ മാളിയേക്കൽ, റാഫി കുളങ്ങര, സലീം കല്ലിടുമ്പിൽ എന്നിവർ സംബന്ധിച്ചു.
ജംഷീർ ഇ.കെ മത്സരങ്ങൾ നിയന്ത്രിച്ചു. എം എസ് എഫ് യൂണിറ്റ് നേതാക്കളായ അജ്മൽ കീരി, സമീൽ ചിത്രയിൽ, സാബിത് ഇരുമ്പൻ, ഫർഷാദ് വി.എം, ബാഹിർ ഇരുമ്പൻ എന്നിവർ നേതൃത്വം നൽകി.
നാജിൽ എം.പി ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി. ഷാദിൻ ഇ. പി ടൂർണമെന്റിലെ മികച്ച ഗോളിക്കുള്ള അവാർഡ് കരസ്ഥമാക്കി, അനസ് കെ. പി യെ എമെർജിങ് പ്ലയർ ആയി തിരഞ്ഞെടുത്തു.