വേങ്ങര: റോഡ് അപകടങ്ങളിൽ മരണ മടഞ്ഞവരുടെ ഓർമ്മ പുതുക്കൽ ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര വ്യാപാര ഭവനിൽ റാഫ് കൺവെൻഷൻ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എംടി തെയ്യാല അധ്യക്ഷതവഹിച്ചു.
വേങ്ങര പോലീസ് സബ്ബ് ഇൻസ്പെക്ടർ ടി ഡി ബിജു റോഡ് സുരക്ഷ ക്ലാസ് എടുത്തു.
ജില്ലാ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, ഏകെ ജയൻ, എംടി മൈമൂന, ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമ്മാത്ത് കുഞ്ഞിതു, പറങ്ങോടത്ത് മുഹമ്മദ് കുട്ടി, കെപി സദക്കത്തുള്ള, കെസി വേണുഗോപാൽ, എ കെ ഹംസ, മുജീബ് പറമ്പത്ത്, എ ശാലിനി, സുഹറാബി, ഹാജറ ചുക്കൻ, എംകെ റസാക്ക്, ഏകെ. കുഞ്ഞുമുഹമ്മദ്, പുളിക്കൽ അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു. ദാസൻ കൈതക്കാട്ടിൽ സ്വാഗതവും സി സുഭാഷിണി നന്ദിയും പറഞ്ഞു.