വേങ്ങര: പറപ്പൂർ വെസ്റ്റ് എ എം എല്‍ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് വിഷയത്തിന്റെ ഭാഗമായി കാർഷിക എക്സ്പോ സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് പാഠഭാഗങ്ങളായ പുരാതനമനുഷ്യസംസ്കാരങ്ങളുടെ ആരംഭവും അവ കൈവരിച്ച പുരോഗതിയും രേഖപ്പെടുത്തലും വിശദീകരിക്കലും,സംസ്കാരങ്ങളുടെ ചരിത്രം മനസ്സിലാക്കൽ, മനുഷ്യസ്വഭാവത്തെക്കുറിച്ചും അവൻ ജീവിച്ചിരുന്ന പരിസ്ഥിതികളെക്കുറിച്ചും പഠനം നടത്തിയ മേഖലകളെ ബന്ധിപ്പിച്ചാണ് എക്സ്പോ നടത്തിയത്.
ഹെഡ്‌മിസ്ട്രസ് എം.റഷീദ ഉദ്ഘാടനം ചെയ്തു, ആർ രാജേഷ്, ഇ നജ്മുന്നീസ, യൂ ആതിര , പി ഹാഫിസ്, സ്കൂൾ ലീഡർ അബ്ദുൽ ഹമീദ്,പാർലമെന്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.