കുറ്റവിചാരണ സദസ്സ്: 1500 യുവാക്കൾ പങ്കെടുക്കും

വേങ്ങര: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് 27 ന് ബുധനാഴ്ച വേങ്ങരയിൽ നടത്തുന്ന കുറ്റവിചാരണ സദസ്സിൽ 1500 യുവാക്കളെ അണിനിരത്താൻ യു.ഡി. വൈ. എഫ് മണ്ഡലം നേതൃസംഗമം തീരുമാനിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് പി.കെ ഫിർദൗസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് നാസിൽ പൂവിൽ മുഖ്യ പ്രഭാഷണം നടത്തി. 

യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. അഡ്വ.കെ.എം പ്രജിത്ത്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് റവാസ് ആട്ടീരി, സെക്രട്ടറി പുള്ളാട്ട് ശംസു, ട്രഷറർ നൗഫൽ മമ്പീതി, യു.ഡി. വൈ എഫ് നേതാക്കളായ, മുനീർ വിലാശ്ശേരി, എ.കെ നാസർ, കെ.ടി ഷംസുദ്ദീൻ, അഹമ്മദ് അനൂഫ്, പി.നിയാസ്, സവാദ് സലീം എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}