വേങ്ങര: വേങ്ങര തറയിട്ടാൽ കേന്ദ്രമായി തുടങ്ങിയ ഹെൽത്ത് ക്ലബിന്റെ ജേഴ്‌സി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് മേക് 7 വേങ്ങര യൂണിറ്റ് കോർഡിനേറ്റർ ടി.കെ.എം മുസ്തഫ സാഹിബിന് നൽകി നിർവഹിച്ചു.
7 ഘടകങ്ങളുടെ 21 ഇനങ്ങൾ ചെയ്തുകൊണ്ടുള്ള വ്യായാമമുറ എന്നും രാവിലെ 6.15 ന് ആരംഭിക്കും. 30 മിനുട്ട് ദൈർഘ്യമുള്ള ഈ വ്യായാമ മുറയുടെ ഔദ്യോഗിക ഉദ്ഘാടനം പി.കെ കുഞ്ഞാലി കുട്ടി എം എം എ ആണ് നിർവഹിച്ചത്.
ജേഴ്‌സി പ്രകാശന ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എ.കെ. സലീം, മെമ്പർ യുസഫലി വലിയോറ, എ.കെ നസീർ, വി.എസ് ബഷീർ മാസ്റ്റർ, പറങ്ങോടത്ത് മജീദ് മാസ്റ്റർ, പറങ്ങോടത്ത് കുഞ്ഞാമു, സക്കീർ വേങ്ങര, ശ്രീകുമാർ തറയിട്ടാൽ, വി.എസ് മുഹമ്മദ് അലി, ഹുസൈൻ ഊരകം, എ.കെ ഷാഹുൽ ഹമീദ്, എ.കെ സിദ്ദീഖ്, എ.കെ നാസർ, സയ്യിദ് കുറ്റാളൂർ എന്നിവർ സന്നിഹിതരായിരുന്നു.