വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് തയ്യാറാക്കിയ റൂട്ട് പ്രകാരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടിസിയുമായി കരാറിലേര്‍പ്പെട്ട് ഇന്ധന ചെലവ് പഞ്ചായത്ത് വഹിക്കുയും മറ്റു ചെലവുകള്‍ ടിക്കറ്റ് വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സി കണ്ടെത്തുകയും ചെയ്യും. ഇതിനായി 21.07.2023 തിയ്യതിയിലെ ഭരണസമിതി തീരുമാന പ്രകാരം കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്‍റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ പ്രൊജക്ട് ഏറ്റെടുത്തിരുന്നു. 06.10.2023 ന് ട്രയല്‍ റണ്‍ നടത്തി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ റൂട്ടും സമയക്രമവും പാലിച്ചാണ് ബസ് സര്‍വ്വീസ് നടത്തുക.
കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമവണ്ടി പദ്ധതി 01.12.2023 ന് അച്ചനമ്പലം സ്കൂളില്‍ ഗ്രൗണ്ടില്‍ രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി, മലബാര്‍ കോളേജ് എന്നിവടങ്ങളിലേക്കുള്ള യാത്രാ ബുദ്ധിമുട്ടിന് പദ്ധതിയോട് കൂടി പരിഹാരമാവുമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മലബാര്‍ കോള്ജ് മുതല്‍ മലപ്പുറം വരെയുള്ള ആദ്യട്രിപ്പിലെ യാത്രാക്കാരുടെ ടിക്കറ്റ് ബഹു.എം.എല്‍.എ സ്പോണ്‍സര്‍ ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു.എം ഹംസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമവണ്ടി സ്പെഷല്‍ ഓഫീസര്‍ വി.എം താജുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സമീറ പുളിക്കല്‍, എ.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ റഹിയാനത്ത് തയ്യില്‍, പി. കെ സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്തംഗം നബീല എ, ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡിലെ ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രധിനിധികളായ മുജീബ് പൂക്കുത്ത്, ഇ.കെ ആലിമൊയ്തീന്‍, വി മണി, മുജീബ് പുള്ളാട്ട് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ.പി സരോജിനി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എസ്.ആര്‍.ടി.സി പ്രതിനിധി ജോഷി നന്ദി പറഞ്ഞു.
നിലവിൽ ചാർറ്റ് ചെയ്ത
ഗ്രാമവണ്ടി റൂട്ടുകള്‍
TIME
FROM
VIA
TO
TIME
6.1
മലപ്പുറം
പാണക്കാട് - കാരാത്തോട്
വേങ്ങര
6.45
6.49
വേങ്ങര
മിനി - കിളിനക്കോട്
മാലാപ്പറമ്പ്- മലബാ൪ കോളേജ്
7.1
7.2
മാലാപ്പറമ്പ്- മലബാ൪ കോളേജ്
മുതുവില്‍കുണ്ട് - മഞ്ഞേങ്ങര - അച്ചനമ്പലം
കുന്നുംപുറം
8.05
8.1
കുന്നുംപുറം
വാളക്കുട - വട്ടപ്പൊന്ത - ചെറേക്കാട് - അച്ചനമ്പലം - പൂച്ചോലമാട്
വേങ്ങര
8.45
8.5
വേങ്ങര
പൂച്ചോലമാട് - അച്ചനമ്പലം - ചിന്നമ്മപ്പടി
മാലാപ്പറമ്പ്- മലബാ൪ കോളേജ്
9.2
9.3
മാലാപ്പറമ്പ്- മലബാ൪ കോളേജ്
മുതുവില്‍കുണ്ട് - മഞ്ഞേങ്ങര - അച്ചനമ്പലം - മേമാട്ടുപ്പാറ - വാളക്കുട
കുന്നുംപുറം
10.25
10.35
കുന്നുംപുറം
എരണിപ്പടി - കുറ്റൂ൪നോ൪ത്ത് - പടപ്പറമ്പ് - തീണ്ടേക്കാട് - പൂച്ചോലമാട്
വേങ്ങര
11
11.15
വേങ്ങര
മുട്ടുംപുറം - അച്ചനമ്പലം - മേമാട്ടുപ്പാറ - വാളക്കുട
കുന്നുംപുറം
11.5
11.57
കുന്നുംപുറം
അച്ചനമ്പലം - ചേറൂ൪ - മുതുവില്‍കുണ്ട് - മഞ്ഞേങ്ങര - വില്ലേജ്
വേങ്ങര
12.45
13.3
വേങ്ങര
മിനി
മാലാപ്പറമ്പ്- മലബാ൪ കോളേജ്
13.5
14.05
മാലാപ്പറമ്പ്- മലബാ൪ കോളേജ്
മുതുവില്‍കുണ്ട് - മഞ്ഞേങ്ങര - അച്ചനമ്പലം - മേമാട്ടുപ്പാറ - വാളക്കുട
കുന്നുംപുറം
15.05
15.1
കുന്നുംപുറം
ചേറൂ൪ - കിളിനക്കോട്
മലപ്പുറം
16.05