കണ്ണമംഗലം: വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിൽ സ്പോർട്സ് മീറ്റ് SPORTEXA-2023 സംഘടിപ്പിച്ചു. എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ജോയിൻ സെക്രട്ടറി നജ്മുദ്ദീൻ കല്ലിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ കോഡിനേറ്റർ വർക്കി വി കെ , സ്കൂൾ പി ടി എം എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫാറൂഖ് ടി കെ, മുഹ്സിന, സാജിത, ഫരീദ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ ക്യാപ്റ്റൻ നാഫിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പാൾ മുഹമ്മദ് ശരീഫ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റഹ്മത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഫിസിക്കൽ എജുക്കേഷൻ ടീച്ചർ റീജയുടെ നേതൃത്വത്തിൽ വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.