പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഗുണഭോക്ത പദ്ധതി പ്രകാരം വാർഡ് മെമ്പറും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഇ കെ സൈദുബിന്റെ നേതൃത്വത്തിൽ പുഴച്ചാലിൽ മുട്ടക്കോഴി വിതരണം നടത്തി. വാർഡിലെ നൂറിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രകാരം മുട്ട കോഴി വിതരണം ചെയ്തു.
കൊമ്പൻ അസീസ്, നാസർ ചെമ്പൻ, കുഞ്ഞാലൻ പൂളക്കൽ, മൊയ്തീൻ കെ എം, അഫ്സൽ പുലാക്കൽ, സമദ് പുലാക്കൽ, പറമ്പത്ത് മുഹമ്മദ്
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.