രക്ത ദാന, നേത്ര പരിശോധന ക്യാമ്പ്: റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ബുള്ളറ്റ് ചെട്ടിയാൻ കിണർ

ചെട്ടിയാൻ കിണര്‍: ബുള്ളറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ചെട്ടിയാൻ കിണര്‍ ബി ഡി കെ മലപ്പുറം ജില്ലാ കമ്മറ്റി, കോഴിക്കോട് മിത്ര ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് രക്ത ദാന ക്യാമ്പും, കോട്ടയ്ക്കല്‍ അരീകല്‍ പ്രവർത്തിക്കുന്ന നമ്പിയത്ത് ഹെൽത്ത്‌ സെന്ററിന്റെ മേല്‍നോട്ടത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. 

ചെട്ടിയാൻ കിണര്‍ മനാറുൽ ഇസ്ലാം മദ്രസയില്‍ വെച്ച് നടത്തിയ മെഗാ ക്യാമ്പില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തം ദാനം ചെയ്യാന്‍ 98 പേരും, നേത്ര പരിശോധനക്ക് 172 പേരും പങ്കെടുത്തു. 

ക്യാമ്പുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങില്‍ മനാറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് കെ കെ അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിക്കുകയും,  കേരള എമർജൻസി ടീം (KET) സംസ്ഥാന പി ആർ ഒ ഫിർദൗസ് മൂപ്പൻ ഉദ്‌ഘാടനവും ചെയതു. 

പ്രസ്തുത പരിപാടിയില്‍ ഈ വര്‍ഷം 200 രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച ബി ഡി കെ മലപ്പുറം കമ്മറ്റിക്ക് ബുള്ളറ്റ് ക്ലബ്ബ് ഉപഹാരം നല്‍കി.  

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്  മെമ്പര്‍മാരായ സഫുവാൻ പാപ്പാലി, കെ കെ കുഞ്ഞി മൊയ്‌ദീൻ, നജ്മ ജംഷീർ, HMSC കോഴിച്ചെന ക്ലബ്‌ സാരഥി അബ്ബാസ് എന്നിവർ ആശംസ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}