രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ: കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദിയും ബ്ലഡ് ഡോണേഴ്സ് കേരള ഏറനാട് താലൂക്ക് കമ്മിറ്റിയും സംയുക്തമായി എം വി ആർ ക്യാൻസർ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
 
ക്യാമ്പ് പറപ്പൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഇ കെ സൈദുബിൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ നസീമ സിറാജ് അധ്യക്ഷത വഹിച്ചു.

നെഹ്റുയുവ കേന്ദ്ര വേങ്ങര എ ൻ വൈ വി അസ്‌ലം, എം വി ആർ ബ്ലഡ്ബാങ്ക് എച് ആർ ഡോ അരുൺ, ബി ഡി കെ കോഡിനെറ്റർ മുർഷിദ്, സ്കൂൾ മാനേജർ കുഞ്ഞിൻഹാജി, പി ടി എ പ്രസിഡന്റ് ജാബിർ എ എ, ചാലുത്ത് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ നിരവധി യുവാക്കൾ രക്തദാനം നൽകി. ചടങ്ങിൽക്ലബ്‌ പ്രസിഡന്റ് മുസ്തഫ എ ടി സ്വാഗതവും സെക്രട്ടറി എ എ സലീം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}