ഊരകം: ചോലക്കുണ്ട് നജ്മുൽ ഹുദ മദ്രസ്സയിൽ വിദ്യാർത്ഥികൾ ഒരുക്കിയ നജ്മുൽ ഹുദാ ഗാർഡൻ പി.എം.എസ്.എ. പൂക്കോയ തങ്ങൾ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തു ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ ക്രിയാത്മക ചിന്തകൾ ഉണർത്താനും മദ്രസ അന്തരീക്ഷം ആകർഷകമാക്കാനും വിദ്യാർത്ഥികൾ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.
ചടങ്ങിൽ നജ്മുൽ ഹുദ സെക്രട്ടറി പാക്കട ബഷീർ സാഹിബ്, ലജ്നത്തുൽ ഇസ്ലാമിയ പ്രസിഡണ്ട് മണ്ണിശ്ശേരി അബ്ദുൽ മജീദ് സാഹിബ്, ഇസ്മായിൽ വാഫി , ഫാസിൽ ഹുദവി, മുഹമ്മദ് സനാൻ, കോമുക്കുട്ടി പറപ്പൂർ, മുഹമ്മദലി പി.വി. എന്നിവർ സംസാരിച്ചു.