ഫാസിസത്തിന്റെ രണോല്‍സുകതയുടെ നേര്‍ക്കാഴ്ചയാണ് ശഹീദ് ഷാന്‍; എസ്.ഡി.പി.ഐ

വേങ്ങര: എതിര്‍ ശബ്ദങ്ങളെ ഏത് വിധേനയും ഇല്ലാതാക്കുന്ന ഫാസിസത്തിന്റെ രണോല്‍സുകതയുടെ ഇരയാണ് ശഹീദ് ഷാന്‍ എന്ന് എസ്.ഡി.പി.ഐ ദേശിയ സെക്രട്ടറിയേറ്റംഗം സി പി എ ലത്തീഫ്. എസ്.ഡി.പി.ഐ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശഹീദ് ഷാന്‍ അനുസ്മരണവും പ്രവര്‍ത്തക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവാദത്തിന്റെയും അഭിപ്രായ രൂപീകരണത്തിന്റെയും വേദിയാകേണ്ട പാര്‍ലമെന്റില്‍ പോലും എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കി നിര്‍വീര്യമാക്കാനാണ് കേന്ദ്രസര്‍ക്കാരും ആര്‍.എസ്.എസും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് പ്രതിഷേധക്കാര്‍ കടന്ന് കൂടിയതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം അന്വേഷണമാവശ്യപ്പെട്ടവരെ നിശബ്ദരാക്കുന്നത് സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ അടയാളമാണ്. ഫാസിസത്തിനെതിരെ ഐക്യമെന്ന് മുറവിളി കൂട്ടുന്നവര്‍ പോലും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണുരുട്ടലില്‍ നിശബ്ദരാകുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാകമ്മിറ്റിയംഗം കെ അബൂബക്കര്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍, ട്രഷറര്‍ വി ബഷീര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ കെ അബ്ദുല്‍നാസര്‍, എസ്.ഡി.ടി.യു സംസ്ഥാനസമിതിയംഗം കെ ഹനീഫ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}