വേങ്ങര: ഡിസംബർ 27ന് വേങ്ങര നിയോജകമണ്ഡലം യുഡിഫ് നടത്തുന്ന ‘കുറ്റ വിചാരണ സദസ്സ് വിജയിപ്പിക്കുന്നതിന്
വേങ്ങര പഞ്ചായത്ത് യുഡിഫ് കൺവെൻഷൻ നടത്തി.
പഞ്ചായത്ത് യുഡിഫ് ചെയർമാൻ കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം യുഡിഫ് ചെയർമാൻ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ ടി. കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽഖാദർ, പി പി സഫീർ ബാബു, മണി നീലാഞ്ചേരി, ഹാരിസ് മാളിയേക്കാൽ, മങ്കട മുസ്തഫ, എം എ അസീസ്, കുറുക്കൻ അലവി കുട്ടി, പഞ്ചായത്ത് യുഡിഫ് കൺവീനർ ടി വി ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.