ഭിന്നശേഷി വിനോദയാത്ര സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കമ്മിറ്റി സംഘടിപ്പിക്കുന്ന 2023-24 ഭിന്നശേഷി ടൂറിന് വേങ്ങര ബസ്സ്റ്റാന്റിൽ വെച്ച് വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വേങ്ങര പഞ്ചായത്ത് പരിവാർ പ്രസിഡന്റ് മൂക്കുമ്മൽ ഹംസകുട്ടിക്ക് പതാക കൈമാറി നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് ടി. കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ സലീം, സി.എം പ്രഭാകരൻ, മൂക്കുമ്മൽ ഹംസകുട്ടി, റഷീദ് കക്കാടംപുറം, നിഷ ഗാന്ധിക്കുന്ന്, ടി.വി റഷീദ് , ടി.പി യൂസഫ്, പൂഴിത്തറ ഹംസത്ത് എന്നിവർ സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}