"കുട്ടിവര" പ്രകാശനം നിർവഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ആർട്ട് വേള്‍ഡും സംയുക്തമായി വേങ്ങര പഞ്ചായത്തിലെ അംഗൻവാടി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കുട്ടിവര കളറിംഗ് മത്സര പോസ്റ്റർ പ്രകാശനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പൂച്യാപ്പു, പ്രോഗ്രാം ഡയറക്ടർ ഹാരിഷ് റഹ്മാൻ, ആർട്ട് വേൾഡ് പ്രതിനിധി ഷൗക്കത്ത് കൂരിയാട്, വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എ കെ സലിം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ഹസീന ബാനു, സൂപ്പർവൈസർ ലുബ്ന, മറ്റു വാർഡ് മെമ്പർമാരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}