സുരക്ഷിതയാത്രയിൽ ഉള്ളം കുളിർപ്പിക്കാനൊരു തീവണ്ടിയാത്ര

പറപ്പൂർ: എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ പരിസരപഠനം പാഠഭാഗത്തിലെ സുരക്ഷിത യാത്രയുടെ ഭാഗമായി വിദ്യാർത്ഥികളെ ഉൾപെടുത്തി അങ്ങാടിപ്പുറം മുതൽ നിലമ്പൂർ വരെ ട്രെയിൻ യാത്ര സംഘടിപ്പിച്ചു.
കുട്ടികൾക്ക് തീവണ്ടി എന്നും ഒരു വിസ്മയമാണ്,തീവണ്ടി യാത്രകൾ കൗതുകകരവും ഉത്സാഹഭരിതവുമായിരിക്കും ചിലപ്പോൾ ഉദ്വേഗഭരിതവും, അനേകമനേകം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും വഹിച്ച് കൊണ്ട് കുതിച്ച് പായുന്ന സാത്വികനായ ആ ഭീകരനെ നേരിൽ കാണാനും കണ്ട് മനസ്സിലാക്കുന്നതിനും അവയുടെ സിഗ്നലുകൾ നിയമങ്ങൾ എന്നിവ മനസ്സിലാക്കാനും വേണ്ടിയായിരുന്നു യാത്ര സംഘടിപ്പിച്ചത്.

ട്രൈയിൻ നിയന്ത്രിക്കുന്നവർ, ടിടിആർ, സ്റ്റേഷൻ മാസ്റ്റർ എന്നിവരുമായി അഭിമുഖം നടത്താനും ഈ യാത്ര വിദ്യാർത്ഥികൾക്ക് ഉപകരിച്ചു.
ഗ്രാമത്തിന്റെ സ്വച്ഛതയില്‍ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ ഹില്‍ സ്റ്റേഷനും റെയില്‍പാതയും പാടങ്ങളും പുഴകളും തേക്കിന്‍തോട്ടവും കുന്നുകളും ഗ്രാമീണ സൗദര്യവും ജാലകകാഴ്ചയൊരുക്കുന്ന പാതയിലെ ട്രെയിന്‍ യാത്ര നവ്യാനുഭൂതിയാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്.

യാത്രക്ക് ഹെഡ്‌മിസ്ട്രസ് എം.റഷീദ, പിടിഎ പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഹനീഫ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു, ക്ലാസ് അധ്യാപകൻ പി.ഹാഫിസ്, കെ.മഹ്‌റൂഫ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}