വേങ്ങര: അന്താരാഷ്ട്ര തലത്തിലുള്ള പഠന നിലവാരം, മുഴുവൻ വിദ്യാർത്ഥികൾ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തുല്യാവസരം, അക്കാദമിക് , ഭൗതിക, സാമൂഹിക സ്ഥിതിവികസനം എന്നിവയാണ് പദവി ലക്ഷ്യം വയ്ക്കുന്നത്. പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീർ, പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽ മജീദ്, പ്രധാനാധ്യപിക ജെസ്സി ഫിലിപ്, ബ്ലോക്ക് അംഗം രാധാ രമേശ്, ഗ്രാമപഞ്ചായത്ത് അംഗം എൻ ടി ഷിബു, ദിലീപ് കൊളക്കാട്ടിൽ, ടി എംസുനിത, യു കെ ഫൈസൽ, എ മനോഹരൻ, കെ കെ ഫക്രുദ്ദീൻ, എം ഹംസക്കുട്ടി, നൗഷാദ് വടക്കൻ, ടി മുനീർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് എം എൽ എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പ്രവേശന കവാടത്തിന്റെ തറക്കല്ലിടലും, 80, 85 വർഷങ്ങളിലെ എസ് എസ് എൽ സി ബാച്ചുകൾ സംയുക്തമായി നിർമ്മിച്ച ചുറ്റുമതിൽ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.