വേങ്ങര: നേരാണ്നിലപാട് എന്നപ്രമേയത്തിൽ ഡിസംബർ 30, 31 തീയതികളിൽ എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 30 വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന യുവജന സമ്മേളനത്തിൽ മൂന്ന്ബസ്സിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ വേങ്ങരമണ്ഡലം കെ എൻ എം, ഐ എസ് എം, സംയുക്തസംഗമം തീരുമാനിച്ചു. വേങ്ങരമനാറുൽ ഹുദാസലഫി മസ്ജിദിൽചേർന്ന സംയുക്തസംഗമം ഐ എസ് എം സംസ്ഥാന പ്രസിഡന്റ്ശരീഫ് മേലേതിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറിയാസർ അറഫാത്ത്, ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് തിരൂർ, ട്രഷറർ നജീബ് മുറുകത്താണി, കെ എൻ എം മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ്മൗലവി, സെക്രട്ടറി പി കെ നസീം തുടങ്ങിയവർ പ്രസംഗിച്ചു.
കെ വി മുഹമ്മദ് ഹാജി, എൻ ടി അബ്ദുറഹിമാൻ, അബ്ദുൽ ഖാദർഖാസിമി, പി എ ഇസ്മായിൽ മാസ്റ്റർ, കാമ്പ്രൻ കുഞ്ഞുകുറ്റൂർ, അബ്ദുനാസർ കുന്നുംപുറം, പി കെ മൊയ്തീൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പികെ ആബിദ്സലഫി സ്വാഗതവും നജീബ് നന്ദിയുംപറഞ്ഞു. സമ്മേളനത്തിന് ഒരു മാസം ബാക്കിനിൽക്കെ മലപ്പുറംവെസ്റ്റ് ജില്ലയിൽനിന്ന് മാത്രംഇതിനകം 60 ബസുകൾബുക്ക് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.