വേങ്ങര പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ അഖണ്ഡ നാമയജ്‌ഞം

വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായുള്ള അഖണ്ഡനാമ ജപ യജ്‌ഞം ബുധനാഴ്ച ഉദയം മുതൽ വ്യാഴം ഉദയം വരെ നടന്നു.

ബുധനാഴ്ച്ച സൂര്യോദയത്തിൽ ആരംഭിച്ച നാമജപ യജ്‌ഞം പിറ്റേന്ന് ഉദയത്തോടെ സമാപിച്ചു. ശബരിമല യാത്രക്കായി മാല അണിഞ്ഞു വ്രതം എടുത്ത അയ്യപ്പ സ്വാമിമാരുടെ നേതൃത്വത്തിൽ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ പ്രത്യകം തയ്യാറാക്കിയ യജ്ഞ സ്ഥലത്താണ് ബുധൻ ഉദയം മുതൽ അടുത്ത വ്യാഴം ഉദയം വരെ നാമജപത്തോടെ സ്വാമിമാർ ചുവടുകൾ വെച്ചത്.

ആയിരത്തിലധികം അയ്യപ്പ സ്വാമിമാരും ഭക്തജനങ്ങളും പങ്കെടുത്ത അഖണ്ഡനാമ യജ്ഞത്തിൽ ഭൂതനാഥ സദാനന്ദ കീർത്തനത്തോടെ പല സംഘങ്ങളായി അയ്യപ്പ സ്വാമിമാർ നൃത്തം ചവിട്ടി.
ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് മുഴുവൻ സമയവും ഭക്ഷണം ക്ഷേത്രകമ്മിറ്റി ലഭ്യമാക്കി.

കാട്ട്യേക്കാവ് ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ്‌ രവിനാഥ് ഇന്ദ്രപ്രസ്ഥം, കോർഡിനേറ്റർ ജയേഷ് പിഎം,സെക്രട്ടറി 
രവികുമാർ,ട്രഷറർ സുകുമാരൻ, ഗുരുസ്വാമി ചേന്നു, ഭാരവാഹികളായ, വിജയകുമാർ, ബാബുരാജ് സി,വിശ്വനാഥൻ, സുരേഷ്കുമാർ അമ്പാടി, ബാബു എം, അനിൽ പള്ളത്ത്, ബിനീഷ് ചിറയിൽ, സുരേഷ്ബാബു പിഎം, ശിവദാസൻ തയ്യിൽ, മണികണ്ഠൻ, രവീന്ദ്രൻ, അനിൽകുമാർ,
എന്നിവരുടെ നേതൃത്വത്തിൽ അയ്യപ്പ സേവാ സമാജം, സേവാഭാരതി, വിവിധ ഹൈന്ദവ സംഘടനകളും സമീപ പ്രദേശങ്ങളിലെ ക്ഷേത്രകമ്മിറ്റികളും ചേർന്ന് അഖണ്ഡനാമ യജ്‌ഞം അവിസ്മരണീയമാക്കി മാറ്റി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}