വിജയികൾക്ക് ആദരം

എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ സബ് ജില്ലാ തല ശാസ്ത്രമേള, കായിക മേള, കലാ മേള എന്നിവയിൽ വിജയികളായ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ സമ്മാനദാനം നിർവഹിച്ചു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.വേലായുധൻ, പ്രഥമാധ്യാപിക പി.ഷീജ , പിടിഎ അംഗങ്ങളായജിജി അജിത്ത്, എം.വി സാദിഖ് ,പി.ലിനി, പി.സുഹാസിനി, കെ.സിന്ധു, ഒ.പി മർസിയ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}