വേങ്ങര: പള്ളികളില്‍ മോഷണം പതിവാകുന്നു. പള്ളികളില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടികളും സംഭാവന പെട്ടികളും മോഷ്ട്ടിക്കലും പണം വെച്ച ഫര്‍ണ്ണിച്ചറുകളുടെ പൂട്ട് പൊളിച്ചും മോഷണം നടത്തുന്നു. ചിലയിടങ്ങളില്‍ പെട്ടികള്‍ കുത്തിതുറന്ന് പണം അപഹരിക്കുന്നു. ചിലയിടങ്ങളില്‍ നേര്‍ച്ചപ്പെട്ടിതന്നെ ഇളക്കിയെടുത്ത് കൊണ്ട് പോവുകയാണ് ചെയ്യുന്നത്. സി സി ടി വികള്‍ സ്ഥാപിക്കാത്ത പള്ളികളിലാണ് മോഷണങ്ങള്‍ നടക്കുന്നത്.
വേങ്ങര ടൗൺ മസ്ജിദ് അബൂബക്കർ സിദീഖില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നു. മുകളിലുള്ള റൂമിന്റെ വാതിൽ ഇളക്കി അകത്ത് കടന്ന് സാന്ത്വന സംഭാവന കുറ്റികൾ മോഷ്ട്ടിച്ചു. പള്ളിയിൽ കളഞ്ഞ് കിട്ടിയ പത്തോളം വാച്ചുകള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലെ മേശ കുത്തിത്തുറന്ന് വാച്ചുകളെല്ലാം മോഷ്ട്ടിച്ചിട്ടുണ്ട്.
സംഭാവന പെട്ടിയും എടുത്തുകോണ്ട് പോയിട്ടുണ്ട്. അരീക്കപള്ളിയാളി നിസ്ക്കാര പള്ളിയിലും. കണ്ണമംഗലം എടക്കാപറമ്പ് ഭാഗത്തെ പള്ളിയിലും മുണ്ടക്കപറമ്പിലെ നിസ്ക്കാര പള്ളിയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. വലിയോറ കാട്ടില്‍പള്ളിയില്‍ ഇമാമിന്റെ റൂം കുത്തിതുറന്ന് 27000രൂപ മോഷ്ട്ടിച്ചിരുന്നു. സമാന രീതിയില്‍ വേങ്ങര ബ്ലോക്ക് റോഡിലേ പള്ളിയിലും മോഷണം നടന്നിരുന്നു. പല പള്ളികളിലും ആളൊഴിഞ പകല്‍ സമയത്താണ് മോഷണം നടന്നിട്ടുള്ളത്.