മണ്ണട്ടാംപാറ ജനറേറ്റർ പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള മണ്ണട്ടാംപാറ അണക്കെട്ടിലെ പുതിയ ജനറേറ്റർ ഷെഡുകൾ കെട്ടി സ്ഥാപിച്ചങ്കിലും നാളിതുവരെ പ്രവർത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളിൽ ഷട്ടർ ഉയർത്തുവാനും താഴ്ത്തുവാനും വെളിയിൽ നിന്നും ജനറേറ്റർ വാടകയ്ക്ക്  എടുക്കേണ്ട  അവസ്ഥയാണ് എന്ന് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു പുതിയതായി ലക്ഷങ്ങൾ മുടക്കി വാങ്ങിച്ച ജനറേറ്ററും മറ്റു സാധന സാഗ്രമികളും ഉപയോഗിക്കാതെ കേടുവരുന്നതിന് കാരണമായിത്തീരുന്നു ഇത്   സർക്കാറിന് വൻസാമ്പത്തിക ബാധ്യത വരുത്തുന്നതും കൂടിയാണ്

ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് , വി എം ഹംസ കോയ മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എൻജിനീയർ അടിയന്തിരമായി പ്രവർത്തി പൂർത്തീകരിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഫണ്ട് പാസവാത്തതാണ് പദ്ധതി പാതിവഴിയിൽ നിന്നു പോയതെന്നും ഗവൺമെന്റിൽ നിന്നും ഫണ്ട് പാസാകുന്ന മുറക്ക് പദ്ധതി പൂർത്തീകരിക്കുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് മലമ്പുഴ മെക്കാനിക്കൽ ഡിവിഷനുമായി ബന്ധപ്പെടുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു

ഫോട്ടോ : പുതിയ ജനറേറ്റർ സ്ഥാപിച്ചിട്ടും വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിക്കുന്ന ജനറേറ്റർ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}