നാല് അവാർഡുകൾ വാങ്ങി കൂട്ടി വേങ്ങരക്കാരുടെ സിനിമ

മങ്കട രവിവർമ്മ സ്മാരക ഷോർട്ട് ഫിലിം ഫെസ്റ്റിവലീൽ നാല് അവാർഡുകൾ വാങ്ങി കൂട്ടി വേങ്ങരക്കാരുടെ സിനിമ.
മികച്ച സിനിമ കള്ളൻ (സംവിധാനം ബാബു ചിറയിൽ)

മികച്ച സംവിധായകൻ.. ബാബു ചിറയിൽ ( ചിത്രം കള്ളൻ )

മികച്ച തിരക്കഥ. ബാബു ചിറയിൽ ( ചിത്രം കള്ളൻ )

മികച്ച എഡിറ്റിംഗ്.. മൊഹബത്ത് ( ചിത്രം കള്ളൻ )

⭕️ മങ്കട രവിവർമ്മ സ്മാരക ഹ്രസ്വചിത്ര പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.

ഛായാഗ്രഹണ രംഗത്ത് മങ്കടയുടെ നാമം ലോകസിനിമയുടെ അഭ്രപാളികളിൽ ആദ്യമായി എഴുതിച്ചേർത്ത മങ്കട രവിവർമ്മയുടെ സ്മരണാർത്ഥം 
മങ്കട പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന മങ്കട രവിവർമ്മ സ്മാരക ഹ്രസ്വചിത്ര പുരസ്കാരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. 

രണ്ടു വിഭാഗങ്ങളിൽ ആയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.

15 മിനുട്ടിൽ താഴെ ഉള്ള ചിത്രങ്ങളുടെ വിഭാഗത്തിൽ

മികച്ച ചിത്രം- കള്ളൻ (സംവിധാനം -ബാബു ചിറയിൽ )
മികച്ച സംവിധാനം - ബാബു ചിറയിൽ (ചിത്രം -കള്ളൻ)
ക്യാമറ - ബിൻസൻ തങ്കച്ചൻ (ചിത്രം -ആരാക്ക്)
തിരക്കഥ - ബാബു ചിറയിൽ (ചിത്രം -കള്ളൻ)
എഡിറ്റിങ് - മൊഹബ്ബത്ത് (ചിത്രം -കള്ളൻ)
സംഗീത സംവിധാനം-സജീർ മുഹമ്മദ് (ചിത്രം - തഥാസ്തു )
നടൻ- അച്യുതാനന്ദൻ(ചിത്രം -സഫർ)
ബാലതാരം- സംഘമിത്ര സാരംഗ് (ചിത്രം -വാവ).

15 മിനിറ്റിനും 30  മിനുട്ടിനും ഇടയിൽ ഉള്ള ചിത്രങ്ങളുടെ വിഭാഗത്തിൽ

 മികച്ച ചിത്രം-
മാലാല വീപ്സ് കൊറോണ ഗോ (സംവിധാനം - സലിം. ടി. പെരിമ്പലം )
സംവിധാനം- രവിശങ്കർ(ചിത്രം -ബൗദ്ധവപുരം)
ക്യാമറ - ആകാശ് നാഥ് (ചിത്രം -മിശിഹ)
തിരക്കഥ - ഷമ്മാസ് ജംഷീർ (ചിത്രം -ഓളാട)
എഡിറ്റിങ് - നിലേഷ് റസൽ (ചിത്രം -ബൗദ്ധവപുരം)
സംഗീത സംവിധാനം- ജയഹരി കാവാലം (ചിത്രം -ഗജേന്ദ്രമോക്ഷം )
നടൻ - കുമാരദാസ് ടി. എൻ (ചിത്രം -ബൗദ്ധവപുരം)
നടി - സൗമ്യ ശ്രീജിത്ത്‌ (ചിത്രം -ക്ഷമിച്ചു എന്നൊരു വാക്ക്)
ബാലതാരം-വിസ്മയ. കെ (ചിത്രം - മാലാല വീപ്സ് കൊറോണ ഗോ)

എന്നിവ തിരഞ്ഞെടുത്തു.
2023 ഡിസംബർ ആദ്യവാരത്തിൽ മങ്കടയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

അവസാന പട്ടികയിൽ ഉൾപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും.

എൻട്രികൾ അയച്ച എല്ലാ സിനിമകൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.

പുരസ്കാര സമിതി ചെയർമാൻ മേലാറ്റൂർ രവിവർമ്മ ,പ്രസിഡൻ്റ് സി.അരവിന്ദൻ ,
ജനറൽ കൺവീനർ 
പി ഗോപാലൻ, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് മങ്കട, സമിതി വൈസ് ചെയർമാൻ കെ. സുരേന്ദ്രൻ, ട്രഷറർ മുഹമ്മദാലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}