എടരിക്കോട്ട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ എട്ട് കടകൾക്ക് നോട്ടീസ് നൽകി

വേങ്ങര: ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്നതിന്റെ ഭാഗമായി എടരിക്കോട്ടും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം നടത്തിയതിനും ലൈസൻസില്ലാതെ കച്ചവടം നടത്തിയതിനും ജല ഗുണനിലവാര പരിശോധന നടത്താത്തതിനും എട്ട് കടകൾക്ക് നോട്ടീസ് നൽകി.

പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽനിന്ന് 1000 രൂപ പിഴ ഈടാക്കി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വേങ്ങര ബ്ലോക്ക് മെഡിക്കൽ ഓഫീസർ കെ. ജസീനാബിയുടെ നിർദേശാനുസരണം നടന്ന പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ വി.പി. ദിനേഷ്, ഹെൽത്ത് ഇൻസ്പക്ടർമാരായ വി.കെ. റഷീദ്, കെ.ഐ. ലൈജു, ഒ. സുധീർ രാജ്, സി.എച്ച്. നിയാസ് ബാബു, ഇ. റമീസ, പി. ശ്രീജ, പി. സുരഭി, പി. ജ്യോതിപ്രസാദ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}