മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ മഞ്ചേരി 22 ൽ പ്രവർത്തിക്കുന്ന സാന്ത്വന സദനത്തിന്റെ മൂന്നാം വാർഷിക സമ്മേളനം ജനുവരി 5 ന് നടക്കും. സമ്മേളന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.സാന്ത്വന സദനം ഡയറക്ടർ അസൈനാർ സഖാഫി കുട്ടശ്ശേരി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി യൂസുഫ് സഅദി പൂങ്ങോട് പദ്ധതി അവതരണം നടത്തി.
അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം, മൊയ്തീൻ കുട്ടി ഹാജി വീമ്പൂർ,എം.ദുൽഫുഖാർ സഖാഫി, അബ്ദുൽ സലാം ഹാജി,ഇബ്രാഹിം വെള്ളില, പി.പി.മുജീബ് റഹ്മാൻ, സിദ്ദീഖ് ചിറ്റത്തുപാറ, പി.സുബൈർ എന്നിവർ സംസാരിച്ചു.