റോയൽ സോഷ്യൽ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

ഒതുക്കുങ്ങൽ: റോയൽ സോഷ്യൽ മറ്റത്തുരിന്റെ ആഭിമുഖ്യത്തിൽ ആംബുലൻസ് സേവനം ആരംഭിച്ചു. കാവുങ്ങൽ അബു ഹാജി ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ആംബുലൻസിന്റെ താക്കോൽ റോയൽ മുസ്തഫ ഡ്രൈവർ ഫൈസൽ പാറക്കന് കൈമാറി. 

ചടങ്ങിൽ യു ടി മുസ്തഫ,  നൗഷാദ് പാലേരി, സഹീർ മറ്റത്തൂർ, ഹനീഫ കാവുങ്ങൽ,  ദിൽഷാദ് പുളിക്കൽ,  അഷ്‌റഫ്‌ മറ്റത്തൂർ എന്നിവർ പങ്കെടുത്തു. ആംബുലൻസിന്റെ സേവനം മറ്റത്തൂർ മഹല്ലിലുള്ളവർക്ക് സൗജന്യമാണ്. 

ആംബുലൻസ് സേവനങ്ങൾക്ക്  9473 108 108 നമ്പറിൽ ഡ്രൈവർ ഫൈസലിനെ വിളിക്കാവുന്നതാണ്.  റോയൽ സോഷ്യൽ ജുമാ മസ്ജിദിന് സമീപം മറ്റത്തൂർ മൊബൈൽ 9744612345 
റോയൽ സോഷ്യൽ സെന്റർ മെഡ് കെയർ ഒതുക്കുങ്ങലുമായി സഹകരിച്ച് നടത്തി വരാറുള്ള മെഡിക്കൽ ക്യാമ്പ്  08-12-23 ന് റോയൽ സോഷ്യൽ സെന്ററിൽ രാവിലെ രക്ത പരിശോധനയും ഉച്ചക്ക് ശേഷം ഡോക്ടർമാരുടെ പരിശോധനയും നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}