മലപ്പുറം ജില്ലാ കലോത്സവം: ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി

കോട്ടക്കൽ: കലോത്സവ നഗരിയിൽ  അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. 

രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റോസ, കോട്ടക്കൽ ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് വെൽഫെയർ കമ്മറ്റി സൗജന്യ ചുക്കുകാപ്പി വിതരണം നടത്തുന്നത്. ആയുർവേദ നഗരിയായ കോട്ടക്കലിന്റെ മഹിതമായ പാരമ്പര്യം ഉൾക്കൊണ്ട് കലോത്സവത്തിന്റെ ഭാഗമാകുന്ന എല്ലാവർക്കും പരമാവധി ആരോഗ്യ - ശുചിത്വ  സൗകര്യങ്ങൾ ഒരുക്കാനാണ്  വെൽഫെയർ കമ്മറ്റി ശ്രമിക്കുന്നതെന്ന് കൺവീനർ കെ ശ്രീകാന്ത് പറഞ്ഞു. 

ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന  വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ മേള അവസാനിക്കുന്നതു വരെ വൈകുന്നേരങ്ങളിൽ സൗജന്യ ചുക്കുകാപ്പി വിതരണം ഉണ്ടാവുമെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}