എസ് വൈ എസ് വേങ്ങര സോൺ ഭിന്നശേഷി സംഗമം

വേങ്ങര: ലോക ഭിന്നശേഷി ദിനത്തിൽ എസ് വൈ എസ് വേങ്ങര സോൺ സാമൂഹികം ഡയറക്ടറേറ്റിന്റെ കീഴിൽ  ഭിന്നശേഷി സംഗമം 'സ്കഫോൾഡ്' ഇരിങ്ങല്ലൂർ മജ്മഇൽ നടന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു . സോൺ പ്രസിഡണ്ട് കെ പി യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു . 

സയ്യിദ് അലവി അൽ ബുഖാരി പ്രഭാഷണം നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കെ എ റഷീദ് എന്നിവർ പ്രസംഗിച്ചു. സംഗമത്തിന് എത്തിയവർക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്തു. യൂസുഫ് പി ചിനക്കൽ സ്വാഗതവും അഫ്സൽ എ കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}